NewsBUDGET-2018

കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രം; നികുതിദായകര്‍ പ്രതീക്ഷയില്‍

കേന്ദ്ര ബജറ്റിന്   ഇനി ദിവസങ്ങള്‍ മാത്രം.  നികുതിദായകര്‍ പ്രതീക്ഷയില്‍. നികുതിദായകര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജിഎസ്ടി) നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്. കൂടാതെ എന്‍ഡിഎ ഗവണ്‍മെന്റിന്റെ അവസാനത്തെ ബജറ്റ് കൂടിയാണിത്. അതിനാല്‍ ഗ്രാമീണ, ചെറുകിട വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിഷ്‌കാരങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

കൂടാതെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കൂടുതല്‍ നികുതി ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരത്തിലുള്ള ബജറ്റ് പ്രതീക്ഷകളും നികുതി വരുമാനം സംബന്ധിച്ച കിംവദന്തികളും നിക്ഷേപകരെ സ്വാധീക്കാന്‍ സാധ്യതയുണ്ട്. ഇത് നിക്ഷേപകരുടെ പോര്‍ട്ട് ഫോളിയോകളില്‍ വരെ സ്വാധീനം ചെലുത്തും.

സര്‍ക്കാര്‍ ഓഹരിയുടമകളില്‍ നിന്ന് വാങ്ങുന്ന ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഓഹരി വിപണിയില്‍ നിലവില്‍ നേട്ടത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാല മൂലധനം ലക്ഷ്യമാക്കിയുള്ള നികുതികള്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ ചുമത്താന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button