ഹൈദരാബാദ്: ഒരു പാട് ആരോപണങ്ങള്‍ക്കു നടുവിലേക്കാണ് പത്മാവത് എത്തുന്നത്. ഇപ്പോഴിതാ മുസ്ലീം സംഘടനകളും പത്മാവതിനെതിരെ രംഗത്തു വന്നിരിക്കുന്നു. എ.ഐ. എം. ഐ.എം പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.
പത്മാവത് സിനിമ വെറും അസംബന്ധം ആണെന്നും മുസ്ലീംങ്ങള്‍ ഈ സിനിമ കാണരുതെന്നും ഒവൈസി പറഞ്ഞു.ഹൈദ്രബാദില്‍ നിന്നുമുള്ള എം.പി കൂടിയാണ് ഒവൈസി. മുസ്ലീം സമുദായം രജപുത്രരില്‍ നിന്ന് ഒരു പാട് പഠിക്കാനുണ്ട്. വാറങ്കലില്‍ സംസാരിക്കുകയായിരുന്നു എംപി.
ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത് രണ്ടര മണിക്കൂര്‍ സിനിമ കണ്ടു നശിപ്പിക്കാനല്ല. മുസ്ലീങ്ങള്‍ ഈ സിനിമ കണ്ടു സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചപ്പോള്‍ പ്രധാനമന്ത്രി ആരോടും ആലോചിച്ചില്ല. പക്ഷെ ഈ സിനിമ കാണാന്‍ 12 അംഗ സമിതിയെ നിയോഗിച്ചു. ഇത് അനീതിയാണെന്നും ഒവൈസി പറഞ്ഞു.
Post Your Comments