KeralaLatest NewsNews

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: സെക്രട്ടേറിയറ്റിന് മുന്നിൽ 16 മുസ്ലീം സംഘടനകളുടെ പ്രതിഷേധം

80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നാണ് മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇന്ന് മുസ്ലീം സംഘടനകളുടെ പ്രതിഷേധം. സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉൾകൊള്ളുന്ന സച്ചാർ സംരക്ഷണ സമിതിയുടെ ചെയർമാൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധർണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ സർക്കാർ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതിവിധിക്കെതിരെ അപ്പീൽ നൽകുകയോ, നിയമനിർമ്മാണം നടത്തുകയോ വേണമെന്നാണ് മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നത്. സച്ചാർ ശുപാർശകള്‍ പ്രത്യേക സെൽ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക, പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധർണയ്ക്ക് ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button