പത്തനാപുരം: പ്രണയ ബന്ധത്തെ തുടർന്ന് ഇതര മതസ്ഥനുമായി വീട് വിട്ടിറങ്ങിയ യുവതിക്കും രണ്ടര വയസ്സുകാരനായ മകനും ആശ്രയമായത് പത്തനാപുരം ഗാന്ധി ഭവൻ. യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് കണ്ണൂര്‍ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന് (32), ഇവരുടെ മകന് രണ്ടുവയസ്സുകാരന് അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന് അഭയമായത്.
കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന് റിയാസ് റഹ്!മാനുമായി പ്രിയക്കുണ്ടായ പ്രണയബന്ധമാണ് ഇപ്പോൾ ദുരന്തത്തിൽ കലാശിച്ചത്. 26-ാം വയസ്സില്‍ പ്രിയ റിയാസുമൊത്ത് വീടുവിട്ടു. വിവാഹിതരാകാതെതന്നെ ഒരുമിച്ച് താമസവും തുടങ്ങി. അതിനുശേഷമാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും താന്‍ അറിഞ്ഞതെന്ന് പ്രിയ പറയുന്നു. പ്രിയയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് ഇവരെ കണ്ടെത്തിയെങ്കിലും മകളെ തങ്ങള്‍ക്കിനി വേണ്ടെന്ന് വീട്ടുകാര്‍ പറയുകയായിരുന്നു.
റിയാസിനൊപ്പം പാലക്കാട് കല്ലോട്ടുകുളത്തെത്തിയ അവര്‍ അവിടെ സ്വന്തമായി സ്ഥലംവാങ്ങി ചെറിയ ഷെഡ്ഡ് കെട്ടി താമസിച്ചുവരുകയായിരുന്നു. ആദ്യ ഭാര്യക്ക് മാനസികരോഗമായിരുന്നു. ഇവരുടെ മൂന്നു മക്കളും ഇവരോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്നുവര്ഷംമുന്പാണ് റിയാസിന് ബ്ലഡ് ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നത്. ഡിസംബര്‍ 29-ന് റിയാസ് മരിച്ചു. റിയാസിന്റെ മരണത്തോടെ അയാളുടെ ആദ്യബന്ധത്തിലുണ്ടായിരുന്ന മക്കളെ കൊല്ലത്തുള്ള ഒരു യത്തീംഖാനയിലാക്കി.
റിയാസിന്റെ മരണത്തിനുശേഷം അയാളുടെ വീട്ടില്‍ കഴിയാനാവാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് പാലക്കാട്ടുള്ള വീട്ടിലേക്ക് മടങ്ങിയെങ്കിലും അവിടെ തനിച്ച് കഴിയാനാകാതെവന്നതോടെ തിരികെയെത്തുകയും കൊട്ടിയം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടർന്നാണ് പോലീസ് ഇവരെ ഗാന്ധി ഭവനിൽ എത്തിച്ചത്.
Post Your Comments