ന്യൂഡൽഹി ; കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്. സമവായ സാധ്യത മങ്ങിയതോടെയും കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നുമുള്ള നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചു നിന്നതോടെയുമാണ് ഇത് സംബന്ധിച്ച തീരുമാനം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. രേഖ തള്ളിയാലും ജനറല്‍ സെക്രട്ടറി സ്ഥാനം യെച്ചൂരി രാജി വയ്ക്കേണ്ടതില്ലെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി. അതേസമയം എട്ട് സംസ്ഥാന കമ്മിറ്റികള്‍ യെച്ചൂരിയുടെ അഭിപ്രായത്തെ പിന്തുണച്ചു
Read also ; കോൺഗ്രസ്സ് ബന്ധം ; കർശന നിലപാടുമായി കാരാട്ട് പക്ഷം
കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പിന്തുണച്ചു. കേരള ഘടകവും കാരാട്ടിനൊപ്പമാണ്. വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ് മാത്രമാണ് . യെച്ചൂരിയെ പിന്തുണയ്ക്കുന്നത്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്ന നിലപാടിലാണ് ബംഗാൾ ഘടകം.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments