ചെന്നൈ: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഓര്‍ഡനറി ബസിന്റെ മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എക്സ്പ്രസ്, സെമി ഡീലക്സ് ബസുകളുടെ 30 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഫെയര്‍ ചാര്‍ജില്‍ ഏഴു രൂപയുടെ വര്‍ധനയുണ്ടായി. 10 കിലോമീറ്റര്‍ ദൂരം വരെയുള്ള യാത്രയുടെ നിരക്കിലാണ് ഒരു രൂപ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
17 രൂപയില്‍നിന്നും ഇത് 24 രൂപയായി. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ധന വില വര്‍ധനവും വാഹനങ്ങളുടെ അനുബന്ധ സാധനങ്ങളുടെ വിലക്കറ്റവും തൊഴിലാളികളുടെ വേതന വര്‍ധനവും കണക്കിലെടുത്താണ് ബസ് ചാര്‍ജ് കൂട്ടിയതെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments