KeralaLatest NewsNews

ബസ്, ഓട്ടോ നിരക്ക് വർദ്ധനയില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർദ്ധനവിൽ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചേരും.

ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപയാകും. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിന് കമ്മീഷനെ നിയമിക്കുന്ന വിഷയവും യോഗം ചർച്ച ചെയ്യും.

മിനിമം ഓട്ടോ നിരക്ക് 25 രൂപയിൽ നിന്നും 30 ആക്കി ഉയർത്തും. ടാക്സി മിനിമം ചാർജ് ഇരുന്നൂറ് ആകും എന്നാണ് വിവരം. അതേസമയം, പുതിയ നിരക്ക് വർദ്ധന മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, തിരുവനന്തപുരത്ത് ചേർന്ന എൽ.ഡി.എഫ്. യോഗത്തിൽ ആയിരുന്നു നിരക്ക് വർദ്ധന സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുത്തത്. ബസ്‌ ചാർജ് മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് വർധിപ്പിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ നിരക്കിൽ വർദ്ധനവ് കൊണ്ടു വരാത്തതെന്ന് എൽ. ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button