Latest NewsKeralaNews

ചാർജ് കൂട്ടാൻ ഉദ്ദേശമില്ല: സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സർക്കാർ

കോഴിക്കോട്: ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചതെന്നും സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ബസുടമകൾ സഹകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർധിപ്പിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശകൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെഎസ്ആർടിസി സർവ്വീസുകൾ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button