കൊച്ചി: ധ്യാനകേന്ദ്രത്തിന്റെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ചപ്പാത്തി മെഷീനില്‍ കുടുങ്ങി വലതുെകെയുടെ സ്വാധീനം അമ്പതു ശതമാനം നഷ്ടപ്പെട്ടയാളെ ധ്യാനകേന്ദ്രം അധികൃതര്‍ മതിയായ സഹായം നല്‍കാതെ ഇറക്കിവിട്ടെന്നു പരാതി. തൃപ്പൂണിത്തുറയ്ക്കു സമീപം തിരുവാങ്കുളത്തു താമസിക്കുന്ന മലപ്പുറം തിരൂര്‍ സ്വദേശി വി.പി. ഉണ്ണിക്കൃഷ്ണനാണ് മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയത്. പത്തു വര്‍ഷത്തോളം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജോലി ചെയ്‌തെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.
ആറു വര്‍ഷം മുമ്പ് ധ്യാനകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി ജെസിയെ വിവാഹം ചെയ്തു. തുടര്‍ന്നു കുടുംബസമേതം അവിടെ താമസിക്കുമ്പോള്‍ അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് ചപ്പാത്തി മെഷീനില്‍ വലതുെകെ കുടുങ്ങിയത്. ചതഞ്ഞരഞ്ഞെകെയുടെ സ്വാധീനം നഷ്ടപ്പെട്ടത്.
കേസിനൊന്നും പോകേണ്ടെന്നും സഹായം നല്‍കാമെന്നും ധ്യാനകേന്ദ്രം ഡയറക്ടര്‍ പറഞ്ഞിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. വീടുവയ്ക്കുന്ന കാര്യം സംസാരിച്ചപ്പോള്‍ 50,000 രൂപ കെട്ടിവച്ചാലേ വീട് നല്‍കാന്‍ കഴിയൂ എന്നായിരുന്നു മറുപടി. ഡിവൈനില്‍ ശമ്പളമില്ലാതെ പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് അത്രയും പണം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നില്ല. എന്തെങ്കിലും സഹായം ചെയ്തുതരണമെന്ന് അഡ്മിനിസ്‌ട്രേറ്ററോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
”നിങ്ങള്‍ ഇവിടെ താമസിക്കേണ്ട, പതിനായിരം രൂപ തന്നിട്ടു പോയ്‌ക്കൊള്ളൂ” എന്നുപറഞ്ഞ് ഇറക്കിവിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. നാലര വയസുള്ള കുട്ടിയുമായി തിരുവാങ്കുളത്തു വാടകയ്ക്കു താമസിക്കുന്ന ഭാര്യാസഹോദരിയുടെ അടുത്തേക്കു പോയി.
അവരുടെ സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത്. കൈയ്ക്കു സ്വാധീന കുറവായതിനാല്‍ സെക്യൂരിറ്റി ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. സ്വത്തുക്കളൊന്നും ഇല്ലാത്തതിനാല്‍ ധ്യാനകേന്ദ്രം ജീവിതമാര്‍ഗം നല്‍കി സഹായിക്കണമെന്ന് ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. പോള്‍ കെ. വര്‍ഗീസ് മുഖേന ധ്യാനകേന്ദ്രത്തിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഉണ്ണിക്കൃഷ്ണന്‍ അവിടെ തൊഴിലാളിയായിരുന്നില്ലെന്നാണു മറുപടി കിട്ടിയത്. പ്രതിഫലം നല്‍കി ജോലിക്കു നിയോഗിച്ചിട്ടുമില്ല. ചികില്‍സയ്ക്കായി 95,245 രൂപ ചെലവഴിച്ചെന്നും ഇനി സഹായം അഭ്യര്‍ഥിക്കാന്‍ അവകാശമില്ലെന്നുമാണു ധ്യാനകേന്ദ്രം അറിയിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
Post Your Comments