
ഡല്‍ഹി: ഡല്‍ഹിയില്‍ ജോലിക്കാരിയുടെ കുത്തേറ്റ് വയോധികയായ വീട്ടമ്മയ്ക്ക് പരിക്ക്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. ഗ്രേറ്റര്‍ കൈലാഷി പാര്‍പ്പിടസമുച്ചയത്തിലെ രണ്ടാം നിലയിലെ താമസക്കാരിയായ നീര്‍ജ ഗുപ്തയ്ക്കാണ് കുത്തേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായി തുളസിയെ (23) അറസ്റ്റ് ചെയ്തു. പത്തിലേറെ തവണയാണ് നീര്‍ജയ്ക്കു കുത്തേറ്റത്. എന്നാല്‍ ആക്രമത്തിന് പിന്നിലെ കാരണമെന്താണമെന്താണെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments