വാഷിംഗ്ടണ്‍: യുഎസിലെ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍റെ പക്കല്‍് നിന്ന് പീഡനം നേരിടുന്നതായി ഒരു അന്തര്‍ദ്ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൗറി-കന്‍സാസ് സിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായ അഷിം മിത്രയ്ക്കെതിരെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. വീട്ടിലെ സര്‍വ്വ പരിപാടികളും മുറ്റമടിപ്പിക്കിലും നായ്കക്കളെ നോക്കലും അടക്കമുളള ജോലികള്‍ കുട്ടികളെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജോലി ചെയ്യുന്നതില്‍ വിരോധം പറഞ്ഞാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കുമെന്നും വിസ വരെ റദ്ദ് ചെയ്യാന്‍ തന്നെക്കൊണ്ട് നടപ്പിലാക്കാന്‍ കഴിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈക്കണ്ട വീട്ട് പണികള്‍ എല്ലാം വിദ്യാര്‍ത്ഥികളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന് പൂര്‍വിദ്യാര്‍ഥിയായ കമേഷ് കുചിമാഞ്ചി പറയുന്നു. അധ്യാപകനെതിരെ പലതവണ പരാതി ഉയര്‍ന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ല എന്ന് കമേഷ് പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന ഒരു പ്രവൃത്തിയും തന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പ്രൊഫസറായ അഷിം മിത്ര പ്രതികരിച്ചു.
Post Your Comments