Latest NewsIndiaNews

വീട്ടുജോലിക്കാരിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു; പാത്രം കഴുകാന്‍ 800 രൂപയും ചപ്പാത്തി ഉണ്ടാക്കാന്‍ 1000 രൂപയും; യുവതിയുടെ കഥ ഇങ്ങനെ

മുംബൈ: രണ്ടു ദിവസമായി ഒരു വീട്ടു ജോലിക്കാരിയുടെ വിസിറ്റിങ് കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയതായിരുന്നു വിസിറ്റിങ് കാര്‍ഡ്. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ വിസിറ്റിങ് കാര്‍ഡ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. പൂണെയില്‍ നിരവധി വീടുകളിലായി വീട്ടുജോലി ചെയ്തുവന്നിരുന്നഗീതയ്ക്ക് കുറച്ചു നാളുകളായി പല കാരണങ്ങളാല്‍ജോലി നഷ്ടപ്പെട്ടു.

പൂണെയില്‍ ധനശ്രീ ഷിന്‍ഡെയുടെ വീട്ടിലാണ് നിലവില്‍ ഗീത ജോലി ചെയ്യുന്നത്. ഒരു ദിവസം വീട്ടിലെത്തിയ ധനശ്രീ കാണുന്നത് അങ്ങേയറ്റം വിഷമിച്ചിരിക്കുന്ന ഗീതയെയാണ്. കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ടതുമൂലം ഒരു മാസം തനിക്ക് പരമാവധി 4000 രൂപയെ വരുമാനം ലഭിക്കുന്നുള്ളു എന്നും അതുകൊണ്ട് ഒന്നിനും തികയുന്നില്ല എന്നുമായിരുന്നു ഗീത പറഞ്ഞത്. ഗീതയുടെ വിഷമം കേട്ടതോടെ ധനശ്രീയും വിഷമത്തിലായി. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ധനശ്രീ തീരുമാനിക്കുകയായിരുന്നു.

അതിനായി ധനശ്രീ അടുത്ത ദിവസം തന്നെ ഗീതയുടെ ജോലിയുടെ വിശദാംശങ്ങളും മേല്‍വിലാസവും അടങ്ങിയ ഒരു വിസിറ്റിങ് കാര്‍ഡ് തയാറാക്കി. ഓരോ മാസവും ഓരോ ജോലിക്ക് എത്രവേതനം വേണമെന്നും കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.ചപ്പാത്തി ഉണ്ടാക്കുന്നതിന് മാസം ആയിരം രൂപ, പാത്രം കഴുകാന്‍ 800 എന്നിങ്ങനെയാണ് കാര്‍ഡിലെ വിവരങ്ങള്‍. തുടര്‍ന്ന് കാര്‍ഡിന്റെ100 കോപ്പി എടുത്തു. ശേഷം അടുത്തുള്ള വീടുകളിലും സമീപ പ്രദേശങ്ങളുമൊക്കെ വിതരണം ചെയ്യാനായി ഫ്ലാറ്റിലെസെക്യൂരിറ്റി ജീവനക്കാരനെഏല്‍പ്പിച്ചു.

ALSO READ: മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ടവരോട് മേലധികാരികള്‍ നന്ദി പ്രകടിപ്പിച്ചത് വ്യത്യസ്തമായ രീതിയില്‍

അദ്ദേഹം അതെല്ലാം പലയിടങ്ങളിലായി വിതരണവും ചെയ്തു.കാര്‍ഡ് ശ്രദ്ധയില്‍ പെട്ട അസ്മിതകാര്‍ഡിന്റെ ചിത്രം എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ ഗീതയുടെ ജീവിതം തന്നെ മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി വാഗ്ദാനവുമായി നിരവധിപേരാണ് ഗീതയെ ബന്ധപ്പെട്ടത്. ജോലി അവസരങ്ങള്‍ ലഭിച്ചതോടെ ഗീതയും ഹാപ്പിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button