ദുബായ്•ഫൈസ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഇതില്‍ മനുഷ്യന് ഹാനികരമായ ചേരുവകള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. നിര്‍മ്മാതാക്കളുടെ ഡാറ്റ ബേസിലും ഈ ഉത്പന്നത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
കുറിപ്പടിയോടെ മാത്രം വാങ്ങാന്‍ കഴിയുന്ന മരുന്നുകളില്‍ കാണുന്ന ഹൈഡ്രോക്വിനോന്‍, വിഷപദാര്‍ത്ഥമായ മെര്‍ക്കുറി എന്നിവ ഈ ക്രീമില്‍ അടങ്ങിയിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
ഈ ഉത്‌പന്നമോ, പരസ്യമോ, പാംഫ്ലെറ്റുകളോ വിപണിയില്‍ എവിടെയെങ്കിലും കണ്ടാല്‍ 800900 എന്ന നമ്പരില്‍ വിളിച്ചു അറിയിക്കണമെന്നും ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Post Your Comments