തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വെ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ മാത്രം. എല്‍ഡിഎഫിന്റെ എംപിമാര്‍ ആരും യോഗത്തിനെത്തിയില്ല. 20 ലോക്സഭാ എംപിമാരില്‍ അഞ്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാര്‍ എത്തിയത് ശ്രദ്ധേയമായി.
രണ്ടാഴ്ചക്ക് മുൻപ് തന്നെ എല്ലാ എംപിമാരേയും യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നു. കെ.സി.വേണു ഗോപാല്‍, എം.കെ.രാഘവന്‍, ജോസ് കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നീ ലോക്സഭാ എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാണ് പുതിയ ജനറല്‍ മാനേജര്‍ പ്രധാനമായും യോഗം വിളിച്ചത്.
Post Your Comments