വിമാനത്തിന്റെ എന്ജിന് യാത്രക്കാരുമായി പറക്കുന്നതിനിടെ നിലച്ചു. യാത്രാമധ്യേ നിലച്ചത് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 122 വിമാനത്തിന്റെ എഞ്ചിനാണ്. തുടര്‍ന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി.
read also: പക്ഷിയിടിച്ച് എന്ജിന് തകരാറിലായി: വിമാനം തിരികെ വിളിച്ചു
സിഡ്നിയില്‍ നിന്ന് കോലാലംപൂരിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. 224 യാത്രക്കാർ ഉണ്ടായിരുന്നു. എന്ജിന് പ്രവര്‍ത്തനം വലിയ ശബ്ദത്തോടു കൂടി നിലച്ചക്കുകയായിരുന്നുവെന്ന് യാത്രാക്കാര്‍ പറയുന്നു. തുടര്‍ന്ന് ആലീസ് സ്പ്രിങ്സ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
ഒരു എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കിയത് രണ്ടാമത്തെ എന്ജിന് ഉപയോഗിച്ചാണ്. സാങ്കേതിക കാരണങ്ങളാല്‍ വിമാനം നിലത്തിറക്കിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവരെ മറ്റൊരു വിമാനത്തില്‍ ക്വോലാലംപൂരിലേയ്ക്ക് കൊണ്ടുപോകുമെന്നും മലേഷ്യന്‍ എയര്‍ലൈന്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments