Life Style

കേടായ മുട്ട കണ്ടെത്താന്‍ ഇതാ നാല് വഴികള്‍

ആരോഗ്യകാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുട്ട. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ധൈര്യമായി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മുട്ട. വിറ്റാമിന്‍ എ, ഡി, ബി 12, സെലിനിയം എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകള്‍.

പലപ്പോഴും കേടായ മുട്ടയും നല്ല മുട്ടയും കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മുട്ട പൊട്ടിക്കാതെ തന്നെ കേടായോ എന്ന് അറിയാന്‍ കഴിയും.

ഫ്ളോട്ട് ടെസ്റ്റ്-The Float Test

മുട്ടയുടെ പഴക്കം കണ്ടെത്താന്‍ കഴിയുന്ന പ്രധാന മാര്‍ഗമാണ് ഫ്ളോട്ടിംഗ് ടെസ്റ്റ്. മുട്ടയും തണുത്ത വെള്ളവുമാണ് ഇതിന് ആവശ്യം. പുതിയ മുട്ടയാണെങ്കില്‍, നല്ല മുട്ടയാണെങ്കില്‍ മുട്ടകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കും. എന്നാല്‍ ചീഞ്ഞ മുട്ടകള്‍ വെള്ളത്തിന് മുകളില്‍ പൊങ്ങി കിടക്കും. കേടായ മുട്ടകളിലെ ഷെല്ലിനുള്ളിലെ ചെറിയ എയര്‍ പോക്കറ്റാണ് പൊങ്ങി കിടക്കുന്നതിന് കാരണം. മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു.

സ്പോട്ട് ടെസ്റ്റ്- The Spot Test

മുട്ട മണത്ത് നോക്കുന്നത് വഴി മുട്ട കേടായോ എന്ന് കണ്ടെത്താനാകും. പൊട്ടിയ മുട്ടയ്ക്ക് രൂക്ഷമായ ഒരുതരം ഗന്ധമുണ്ടാകും. സള്‍ഫറസ് മണമാണിത്. അത്തരത്തില്‍ രൂക്ഷ ഗന്ധം ലഭിച്ചാല്‍ അവ ചീത്തയാണെന്ന് സാരം.

ഹിയറിംഗ് ടെസ്റ്റ്- The Hearing Test

ടെസ്റ്റിംഗിനായിട്ടുള്ള മുട്ട എടുക്കുക. തുടര്‍ന്ന് മുട്ടയെ ലംബമായി പിടിക്കുക. ചെവിയോട് ചേര്‍ത്ത് പിടിച്ച് കുലുക്കി നോക്കുക. ഇത്തരത്തിലും മുട്ട ചീഞ്ഞതാണോ അല്ലേ എന്നറിയാം.

സൈറ്റ് ടെസ്റ്റ്- The Sight Tets

ഈ ടെസ്റ്റ് നടത്തുന്നത് മുട്ട പൊട്ടിച്ച് നോക്കിയാണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ ആകൃതിയില്‍ ഏതെങ്കിലും തരത്തില്‍ വ്യത്യാസം തിരിച്ചറിഞ്ഞാല്‍ മുട്ട പഴകിയതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button