
ചെന്നൈ•പറന്നുയുരാന്‍ തുടങ്ങിയ എയര്‍ ഏഷ്യയുടെ ചെന്നൈ-ക്വാലാലംപൂര്‍ വിമാനത്തില്‍ പക്ഷിയിച്ചു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന് കേടുപാട് സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ഇടതുവശത്തെ എന്‍ജിന്റെ ഒരു ബ്ലേഡിന് തകരാര്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി.
വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങിയപ്പോഴാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് പൈലറ്റ് പവര്‍ ഓഫ് ചെയ്ത് വിമാനം നിര്‍ത്തുകയായിരുന്നു. സംഭവം ഡി.ജി.സി.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശവാസികള്‍ മാലിന്യം നിക്ഷേപിക്കുന്നത് മൂലം ചെന്നൈ എയര്‍പോര്‍ട്ടില്‍ പല്ലാവരം ഭാഗത്തെ റണ്‍വേയില്‍ പക്ഷിശല്യം രൂക്ഷമാണ്.
Post Your Comments