
തൃശൂർ: തൃശൂരിൽ കോർപറേഷൻ ഓഫീസിന് മുമ്പിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്ന് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി, വഴിയാത്രക്കാരിയായ ഗുരുവായൂർ സ്വദേശി മേഴ്സി ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : പോര്‍ക്കുളത്ത് തെരുവ് നായ ആക്രമണം : ഭിന്നശേഷിക്കാരനായ ഒൻപത് വയസുകാരന് ഗുരുതര പരിക്ക്
ഉച്ചയ്ക്ക് 12.15-ന് തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് തകർന്നു വീണത്. ശക്തമായ കാറ്റില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കമാനം വീഴുകയായിരുന്നു.
ഓട്ടോയില്‍ തട്ടിനിന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയുടെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് കമാനം നീക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി.
Post Your Comments