News

ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി:നാലു വാഹനങ്ങൾ തകർന്നു, ഒരാൾക്ക് പരിക്ക്

യാത്രാക്കാരുണ്ടായിരുന്ന മൂന്നുകാറുകളിലാണ് ഇന്ധനവുമായെത്തിയ ടാങ്കർ ഇടിച്ചുകയറിയത്

ചേർത്തല: ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിൽ സിഗ്നൽ കാത്തുകിടന്ന വാഹനങ്ങൾക്കു പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ടാങ്കർ ലോറിയടക്കം നാലുവാഹനങ്ങൾ അപകടത്തിൽ തകരുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു അപകടം. യാത്രാക്കാരുണ്ടായിരുന്ന മൂന്നുകാറുകളിലാണ് ഇന്ധനവുമായെത്തിയ ടാങ്കർ ഇടിച്ചുകയറിയത്. ടാങ്കർ ലോറി ഇടിച്ചുകയറിയ കാറിലെ യാത്രക്കാരനാണ് പരിക്കേറ്റത്. പരിക്കേറ്റ ആളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ കാറിന്റെ പിൻഭാഗം പൂർണമായി തകർന്നു.

Read Also : ഓണക്കിറ്റിനെ ചൊല്ലി തർക്കം: റേഷൻകട ജീവനക്കാരന് മർദ്ദനം

ഇടിയുടെ ആഘാതത്തിൽ കാർ മുന്നിൽ കിടന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറും മുന്നിലുള്ള കാറിൽ ഇടിച്ചാണു നിന്നത്. തുടർന്ന്, ചേർത്തല പൊലീസെത്തിയാണ് വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റിയത്.

നിറ ഇന്ധനവുമായെത്തിയ വാഹനം അലക്ഷ്യമായോടിച്ചതാണ് അപകടത്തിനു കാണമായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന്, ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button