Latest NewsIndia

പ്രാദേശികവാദത്തിലൂടെ കേന്ദ്രത്തെ നേരിടാന്‍ കമല്‍ ഹാസന്‍

ചെന്നൈ: പ്രാദേശികവാദത്തിലൂടെ കേന്ദ്രത്തെ നേരിടാന്‍ ഒരുങ്ങി കമല്‍ ഹാസന്‍. ഒരു തമിഴ് മാസികയിലെ പ്രതിവാര കോളത്തിൽ ദ്രാവിഡ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യ ഒരുമിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍ എഴുതിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നു.

“തമിഴ്നാട് രാജ്യത്തിന്റെ നികുതി വരുമാനത്തിലേക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. എന്നാൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി (കേന്ദ്രം) ഇവിടെ നിന്ന് നികുതി പിരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ചിലര്‍ പറയുന്നു. അതിനാൽ ഒരു കൂട്ടുകുടുംബത്തില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാകും എന്നു ഞാൻ സംശയിക്കുന്നു. കൂട്ടുകുടുംബത്തിൽ ജോലിയുള്ള മുതിര്‍ന്ന സഹോദരന്‍ ജോലിയില്ലാത്ത സഹോദരന്മാരെ സംരക്ഷിക്കും. എന്നാല്‍ ഇളയ സഹോദരന്‍ മുതിര്‍ന്ന സഹോദരനെ മണ്ടനാക്കാന്‍ ശ്രമിക്കുകയോ അവനെ പട്ടിണിക്കിടുകയോ ചെയ്യരുതെന്നു കമല്‍ ഹാസന്‍ ലേഖനത്തിലൂടെ പറയുന്നു.

ചന്ദ്രബാബു നായിഡു(ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി), ചന്ദ്രശേഖര്‍ റാവു(തെലങ്കാന മുഖ്യമന്ത്രി), സിദ്ദരാമയ്യ(കര്‍ണാടക മുഖ്യമന്ത്രി)പിണറായി വിജയന്‍(കേരള മുഖ്യമന്ത്രി) ഇവരെല്ലാം ദ്രാവിഡരാണ്. ദക്ഷിണേന്ത്യ ഒട്ടാകെ ദ്രാവിഡ സ്വത്വം ഉള്‍ക്കൊണ്ടാല്‍ നാം ഇന്ന് പരാതിപ്പെടുന്ന (കേന്ദ്രത്തില്‍നിന്നുള്ള) വിവേചനം അപ്രത്യക്ഷമാകും. നമ്മുടെ ശബ്ദം ഒത്തുചേരുമ്പോള്‍ അത് കൂടുതല്‍ ശക്തിയുള്ളതാകുമെന്നും. ഡല്‍ഹിയുമായി സംസാരിക്കാന്‍ കരുത്തേറിയ ആ ശബ്ദം നമ്മെ സഹായിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു.

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ രാമനാഥപുരത്തെ വീട്ടില്‍നിന്നും ഫെബ്രുവരി 21 മുതല്‍ തമിഴ്നാട് പര്യടനം ആരംഭിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read also ;കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button