MusicMovie SongsEntertainment

മലയാളസിനിമയുടെ താരരാജാവ്

മോഹൻലാൽ ഒരു ഇന്ത്യൻ ചലച്ചിത്ര താരവും നിർമ്മാതാവുമാണ്. 1960 മെയ്‌ 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.19 വയസ്സിൽ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം പിന്നെ മലയാള സിനിമയുടെ താരരാജാവാകുന്ന കാഴ്‍ചയാണ്‌ മലയാളികൾ കണ്ടത്.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു.താൻ കൈകാര്യം ചെയ്ത വേഷങ്ങൾ,ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടനെന്ന് പൊതുവെ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികവുറ്റ ചിത്രങ്ങളിലെ ഏറ്റവും മികച്ച ഗാനങ്ങൾ കേൾക്കാം.

Hits of Mohanlal Audio Jukebox From East Coast

shortlink

Related Articles

Post Your Comments

Related Articles


Back to top button