അബുദാബി : അബുദാബിയിലെ നിരത്തില്‍ പൊലിഞ്ഞത് 139 ജീവനുകള്‍. 199 റോഡപകട മരണങ്ങളും 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അബുദാബി പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. മൊത്തം 40 ലക്ഷത്തിലധികം പിഴകളാണ് വിതരണം ചെയ്തത്.
റോഡപകടത്തില്‍ 199 പേര് മരിച്ചപ്പോള്‍ 149 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എന്നാല്‍ 2016ലേതിനേക്കാള്‍ മരണനിരക്കും ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണത്തില്‍ കുറവും ഉണ്ടായി. 2016ല്‍ മൊത്തം 289 പേര് കൊല്ലപ്പെടുകയും 156 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
റോഡപകടങ്ങള്ക്കിടയായ പ്രധാന കാരണങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍, റോഡ് ലൈന്‍ മാറ്റല്‍, ചുവന്ന സിഗ്നലുകള്‍ മറികടക്കല്‍, മുന്‍പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവയാണെന്ന് അബുദാബി പോലിസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്ഫാന് അല്‍ ദാഹിരി അറിയിച്ചു.
റോഡപകടങ്ങളും അപകടങ്ങളില്‍ മരണമടയുന്നതും പരുക്കേല്‍ക്കുന്നവരുടെ എണ്ണവും കുറക്കുന്നതിനുള്ള ശ്രമം ഈ വര്‍ഷവും തുടരുമെന്നും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക് 2016മായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെങ്കിലും റോഡ് അപകടങ്ങള്‍ ഇനിയും കുറക്കാനുള്ള കഠിന പ്രയത്നമാണ് ഈ വര്‍ഷവും അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ലക്ഷ്യമാക്കുന്നതെന്നും അല്‍ ദാഹിരി പറഞ്ഞു.
Post Your Comments