ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തിലെ ഫോണ്‍ ചോര്‍ച്ചയില്‍ സിബിഐക്ക് നോട്ടീസ്. മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. സിബിഐ തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്‌തെങ്കില്‍ നടപടിയെടുക്കണമെന്ന് ജഡ്ജി.
വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യം.
ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. മുന്‍ ജഡ്ജിയുടെ ഹര്‍ജിയിലാണ് ഡല്‍ഹി കോടതി നോട്ടീസയച്ചത്. ഹര്‍ജി 22ന് കോടതി പരിഗണിക്കും. ഫോണ്‍ സംഭാഷണം ഇന്നലെ പ്രശാന്ത് ഭൂഷണ്‍ പരസ്യപ്പെടുത്തിയിരുന്നു.
Post Your Comments