Latest NewsNewsInternational

മീന്‍ കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം : ഈ മത്സ്യത്തില്‍ ഉഗ്രവിഷം

 

ടോക്യോ: മത്സ്യം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ ഇഷ്ട ഭക്ഷണമാണ് ഫുഗു മത്സ്യം. എന്നാല്‍ ഫുഗുവിന്റെ വിഷാംശമുള്ള വിവിധ ഭാഗങ്ങള്‍ വിപണിയിലെത്തിയതോടെ മത്സ്യം കഴിക്കരുതെന്നാണ് ജപ്പാന്‍ അധികൃതരുടെ നിര്‍ദേശം.

കരളും കുടലും നീക്കം ചെയ്യാത്ത അവസ്ഥയില്‍ അഞ്ച് പാക്കറ്റ് മത്സ്യമാണ് ഗമഗോരി പട്ടണത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വെച്ചത്. മൂന്നെണ്ണം കണ്ടെത്തിയെങ്കിലും രണ്ടെണ്ണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഫര്‍ ഫിഷെന്നും ബ്ലോ ഫിഷെന്നും അറിയപ്പെടുന്ന ഫുഗുവിന്റെ കരള്‍,കുടല്‍, അണ്ഡാശയം, തൊലി എന്നിവയില്‍ ഉഗ്രവിഷമുള്ള ടെട്രോഡോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. സയ്‌നേഡിനേക്കാള്‍ വീര്യമുള്ള വിഷമാണ് ടെട്രോഡോക്‌സിന്‍. ഈ വിഷം മനുഷ്യനിലെത്തിയാല്‍ നാഡീവ്യവസ്ഥയെ ബാധിച്ച് അതുമൂലം പക്ഷാഘാതം വന്ന് ഉടന്‍ മരണം സംഭവിക്കും.

വിഷബാധയ്ക്ക് മറുമരുന്നില്ലെന്നുള്ളതാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കര്‍ശന നിയമങ്ങളുണ്ടായിട്ടും തെറ്റായ പാചക രീതിയിലൂടെ നിരവധി പേരാണ് പ്രതിവര്‍ഷം ഫുഗു മത്സ്യത്തല്‍നിന്ന് വിഷബാധയേറ്റ് മരിക്കുന്നത്. പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഫുഗു മത്സ്യം മുറിക്കാനും പാകം ചെയ്യാനും അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button