Kerala

എലി വിഷം ചേർത്ത തേങ്ങാ കഷ്ണം അബദ്ധത്തിൽ കഴിച്ചു : വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചികിത്സയ്‌ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം

ആലപ്പുഴ: എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ച തേങ്ങാ കഷ്ണം അബദ്ധത്തിൽ കഴിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്.

വിഷം ചേർത്തതറിയാതെ കുട്ടി തേങ്ങാകഷ്ണം കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്‌ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.

വെെകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി വിഷം ചേർത്ത തേങ്ങാകഷ്ണം എടുത്ത് കഴിച്ചതായാണ് ബന്ധുക്കൾ പറയുന്നത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button