ചെന്നൈ: എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിനു ദാരുണാന്ത്യം. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗിരിധരന്‍, ഭാര്യ പവിത്ര എന്നിവരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇവരുടെ ഒരു വയസുള്ള മകന്‍ സായ് സുദര്‍ശന്‍, ആറു വയസ്സുകാരി മകള്‍ വിശാലിനി എന്നിവരാണ് മരിച്ചത്. രാവിലെ അബോധാവസ്ഥയില്‍ കണ്ട ഇവരെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു.
സംഭവത്തില്‍ കീട നാശിനി കമ്പനിയിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ എലിശല്യം രൂക്ഷമാണെന്ന് ഗിരിധരന്‍ കമ്പനിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എലിശല്യം തടയാനായി എലിവിഷം പൗഡര്‍ വിതറുകയായിരുന്നു കമ്പനി ചെയ്തത്. രാത്രി എസി ഇട്ട് ഉറങ്ങിയ കുടുംബം വിഷവാതകം ശ്വസിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.
Post Your Comments