ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേക്കാള് വിലകൂടിയ താരം ഉണ്ടാകുമെന്ന് മുന്‍ താരം സേവാഗ്. കോഹ്ലിയേക്കാള് വിലയേറിയ രണ്ടോ മൂന്നോ താരങ്ങള്‍ ഇക്കുറി ഐപിഎല്ലില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ഏതെങ്കിലും ഒരു കളിക്കാരനില്‍ ടീമുകള്‍ക്ക് നോട്ടമുണ്ടായാല്‍ രണ്ട് കോടിയില്‍ തുടങ്ങുന്ന ലേലം ഒരുപക്ഷെ 20 കോടിയിലായിരിക്കാം അവസാനിക്കുക എന്ന് സേവാഗ് പറഞ്ഞു.
കഴിഞ്ഞ തവണ മുംബൈക്ക് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവരുടെ കയ്യില്‍ അത്രയും തുകയുണ്ടായിരുന്നില്ല. 14 കോടി രൂപയ്ക്ക് പൂനെ സ്റ്റോക്സിനെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ ടീമിന്റെ കയ്യിലും പണമുണ്ട്. അതുകൊണ്ട് തന്നെ കോഹ്ലിയുടെ 17 കോടി എന്ന റെക്കോഡ് തുകയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് സ്റ്റോക്സിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മുടക്കുമെന്നാണ് സേവാഗ് പറയുന്നത്.
Post Your Comments