ന്യൂഡൽഹി: 15 പുതിയ ബറ്റാലിയനുകൾക്കു രൂപം നൽകുന്നു. പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അതിർത്തി രക്ഷാസേന (ബിഎസ്എഫ്), ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയുടെ കരുത്തു വർധിപ്പിക്കുന്നതിനായി പുതിയ ബറ്റാലിയനുകൾക്കു രൂപം നൽകുന്നതു സജീവ പരിഗണനയിലാണെന്നു അറിയിച്ചു.
read also: സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യമാകുന്നു
1000 സൈനികർ വീതം ഓരോ ബറ്റാലിയനിലും ഉണ്ടാകും. 47 പുതിയ സേനാ പോസ്റ്റുകൾ കൂടി ചൈനയുമായുള്ള അതിർത്തിയിൽ സജ്ജമാക്കും. ബിഎസ്എഫിന്റേതായിരിക്കും പുതിയ ബറ്റാലിയനുകളിൽ ആറെണ്ണം. ഒൻപതെണ്ണം ഐടിബിപിയുടേതും. പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കടന്നുകയറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ, അതിർത്തി സുരക്ഷയ്ക്കു കൂടുതൽ ആൾബലം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
ബിഎസ്എഫ് പഞ്ചാബ്, ജമ്മു മേഖലകളിൽ പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലാണു കാവൽ നിൽക്കുന്നത്. ഇന്ത്യ– ചൈന യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഐടിബിപി നിലയുറപ്പിച്ചിരിക്കുന്നു. ചൈനാ അതിർത്തിയിൽ സേനാ പോസ്റ്റുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുള്ള നടപടിയും ഐടിബിപി സ്വീകരിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments