ന്യൂഡൽഹി: കെ.റെയിലിനെ വീണ്ടും തള്ളി കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാർ നടത്തുന്ന സർവ്വേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയിൽവേ മന്ത്രാലയം പറഞ്ഞു. കെ റെയിൽ സാമൂഹികാഘാത പഠനത്തിന് പ്രത്യേക അനുമതി നൽകിയിട്ടില്ല. റെയിൽവേ മന്ത്രാലയം പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.
സ്വതന്ത്ര കമ്പനിയായ റെയിൽ കോർപ്പറേഷനിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. കെ റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണെന്നും കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയിലാണ് റെയിൽവേ ബോർഡ് നിലപാട് അറിയിച്ചത്.
അതേസമയം, ഏറെ കോളിളക്കമുണ്ടാക്കിയ സ്ഥലം ഏറ്റെടുപ്പിനെ കുറിച്ചും കേന്ദ്രം കോടതിയിൽ നയം വ്യക്തമാക്കി. നിയമമനുസരിച്ച് സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുക്കലിന് നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ല. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സർവ്വേയും നടത്തുന്നത് അപക്വമാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments