Latest NewsIndiaNewsBusiness

ഭക്ഷ്യ എണ്ണയുടെ വില കുറയും: ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ

2022 മാർച്ച് 31വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്

ന്യൂഡൽഹി : കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര  സർക്കാർ. പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 മാർച്ച് 31വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്‌കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്‌ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്‌കരിച്ച സൂര്യകാന്തി, സോയാബീൻ ,പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തിൽ നിന്ന് 17.5 ശതമാനമായും കുറച്ചിട്ടുണ്ട്.

Read Also  :  റാപിഡ് കോവിഡ് പരിശോധനാ സേവനം ലഭിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ: വിശദ വിവരങ്ങൾ പങ്കുവെച്ച് അബുദാബി ഹെൽത്ത് സർവ്വീസ്

ഇറക്കുമതി തീരുവയിൽ നേരത്തെ സർക്കാർ കുറവ് വരുത്തിയിരുന്നെങ്കിലും വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല. വർധിച്ചുവരുന്ന ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button