KeralaLatest NewsNews

ഇന്ന് ശബരിമല മകരവിളക്ക്; ദര്‍ശനത്തിനെത്തുന്നതിന് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍

പത്തനംതിട്ട: ഇന്ന് ശബരിമല മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍. ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാവിക സേനയുടെ ഹെലികോപ്ടറുകള്‍ സന്നിധാനത്ത് നിരീക്ഷണപറക്കല്‍ നടത്തി.

കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പന്തളത്തിന് നിന്ന് യാത്രതിരിച്ച തിരുവാഭരണഘോഷായാത്ര വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് മകരജ്യോതി തെളിയിക്കുക

മകരവിളക്ക് ദര്‍ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button