ബംഗലുരു: ബംഗലുരു ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവ് വി കെ ശശികല കന്നഡയും കമ്പ്യൂട്ടറും പഠിക്കുന്നു. മുതിര്‍ന്നവര്‍ക്കുള്ള സാക്ഷരതാ പരിപാടിക്ക് കീഴിലാണ് ക്‌ളാസ്സില്‍ പങ്കെടുക്കുന്നത്. കന്നഡയും കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിശീലനവും ശശികല നടത്തുന്നുണ്ട്. ഇതേ കേസില്‍ ഈ ജയിലില്‍ തന്നെയുള്ള നാത്തൂന്‍ ജെ ഇളവരശിയാണ് കന്നഡ ക്‌ളാസ്സില്‍ ശശികലയുടെ സഹപാഠി.
read more: ആദായനികുതി വകുപ്പ് ജയലളിതയ്ക്കയച്ച രഹസ്യകത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തി
ശശികല പഠനത്തില്‍ ഇളവരശിയെ കടത്തി വെട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശശികലയുടെ മികവ് പരീക്ഷയില്‍ പ്രകടമായിരുന്നില്ലെന്നും പരീക്ഷാ സമയത്ത് അവര്‍ മൗനവ്രതത്തില്‍ ആയിരുന്നെന്നും അതുകൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെന്നുമാണ് ജയിലില്‍ നിന്നുള്ള വിവരം. എന്നാല്‍ നന്നായി തന്നെ എഴുത്തുപരീക്ഷ എഴുതുകയും ചെയ്തു. പരിശീനത്തിന്റെ ഭാഗമായതിനാല്‍ ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കിട്ടും.
ശശികല ജയിലിലെ ലൈബ്രറിയിലും പതിവ് സാന്നിദ്ധ്യമാണ്. ജയില്‍ ലൈബ്രറിയില്‍ കൂടുതലായും ഉള്ളത് നിലവില്‍ പുരുഷന്മാര്‍ക്കുള്ള പുസ്തകങ്ങളാണ്. എന്നാല്‍ സ്ത്രീകള്‍ക്കുള്ള ഒരു ലൈബ്രറി കൂടി തുറക്കാനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതരും. ജയിലില്‍ ഉടന്‍ തന്നെ രണ്ടു ലൈബ്രറികള്‍ കൂടി വരും ഒരെണ്ണം പുരുഷന്മാര്‍ക്കും മറ്റൊന്ന് സ്ത്രീകള്‍ക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments