Latest NewsNewsIndia

ജയലളിതയുടെ മരണത്തിൽ ദുരൂഹത: ശശികല ഉൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷൻ റിപ്പോർട്ട്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ജെ ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ വി.കെ ശശികലയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ അന്വേഷണം വേണമെന്നും ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ശശികല ഉൾപ്പെടെ നാല് പേർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. വി.കെ ശശികല, ഡോ. ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കർ എന്നിവരുടെ പേരുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ജയലളിത 2012ൽ ശശികലയെ പുറത്താക്കിയിരുന്നു. പിന്നീട് ഇവർ ജയലളിതയുമായി വീണ്ടും ഒന്നിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

കോഴിക്കോട് വ്യാജ വാറ്റു കേന്ദ്രങ്ങൾ തകര്‍ത്തു : 940 ലിറ്റർ വാഷ് നശിപ്പിച്ച് എക്സൈസ്

2016 സെപ്തംബർ 13നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡോക്ടർമാർ ജയലളിതയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും നടത്തിയില്ല. ആശുപത്രിയിൽ പ്രവേശിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും രഹസ്യമാക്കിവെച്ചു. മരണ വിവരം മറച്ചുവെച്ചു തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്: അവയവ മാഫിയ സംശയം പൊലീസ് തള്ളി
ജയലളിതയുടെ മരണത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന്, 2017ലെ എഐഎഡിഎംകെ സർക്കാരാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ 14 തവണയാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. ഓഗസ്റ്റിലാണ് സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.

2021ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, വി.കെ.ശശികലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷനു മുന്നിൽ വിസ്തരിച്ചത്. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷനു മുന്നിൽ ഹാജരായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button