ചെന്നൈ: പുകയില അഴിമതിയെപ്പറ്റി ആദായനികുതി വകുപ്പ് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച രഹസ്യ കത്ത് വികെ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചു.പുകയില അഴിമതിയെപ്പറ്റി സംസ്ഥാന ഡിജിപിക്കും ജയലളിതയ്ക്കും മാത്രമയച്ച രഹസ്യ കത്ത് തന്നെയാണിതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.
ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ നടത്തിയ റെയ്ഡിനിടെയാണ് കത്ത് കണ്ടെത്തിയത്. പുകയില ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട് 2016 ജൂണില്‍ മാധവറാവുവിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോഴാണ് മൂന്നു വര്‍ഷമായി നടന്ന വന്‍ സാമ്പത്തിക അഴിമതി പുറത്തു വന്നത്.
Post Your Comments