KeralaLatest NewsNews

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ കാല്‍ പൂര്‍ണമായും മുറിച്ച് മാറ്റണമെന്ന് സ്വകാര്യ ആശുപത്രി; അഞ്ചുപൈസ പോലും ചെലവാകാതെ സര്‍ക്കാര്‍ ആശുപത്രി അത് ചികിത്സിച്ച് ഭേദമാക്കി

തൃശ്ശൂര്‍: കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്റെ കാല്‍ പൂര്‍ണമായും മുറിച്ച് മാറ്റണമെന്ന് സ്വകാര്യ ആശുപത്രി വിധിയെഴുതിയ സംഭവത്തില്‍ അഞ്ചുപൈസ പോലും ചെലവാകാതെ സര്‍ക്കാര്‍ ആശുപത്രി അത് ചികിത്സിച്ച് ഭേദമാക്കി. പാലക്കാട് തെങ്കുറിശ്ശി വിളയന്‍ ചാത്തന്നൂര്‍ ഗുരുവായൂരപ്പന്‍ എന്ന 62 കാരനാണ് സര്‍ക്കാര്‍ ആശുപത്രിയുടെ ഇടപെടലോടെ നഷ്ടപ്പെട്ട ജീവിതെ തിരിച്ചുകിട്ടിയത്. വന്‍തുക ചികിത്സയ്ക്ക് മുടക്കിയതിന് പിന്നാലെ തുടയെല്ലിലും മുട്ടിലും കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരപ്പന്റെ ഇടതുകാല്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റണമെന്നായിരുന്നു ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞത്.

എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ഇനിയും തുടരാനാകാത്തതിനാല്‍ ഗുരുവായൂരപ്പന്‍ ഒരു മാസം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ എല്ലുരോഗ വിദഗ്ദ്ധന്‍ ഡോ. കെ. ബാലഗോപാലാണ് കാല്‍ മുറിക്കുന്നതിന് പകരം രോഗം ബാധിച്ച തുടയെല്ലും കാല്‍മുട്ടും മാത്രം ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും പകരം അതേ അളവിലുള്ള കൃത്രിമ തുടയെല്ലും കാല്‍മുട്ടും വെച്ചു പിടുപ്പിക്കുകയും ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ചികിത്സാസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായി ഓപ്പറേഷന്‍ നടന്നത്.

ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ഗുരുവായൂരപ്പന്‍ ഇപ്പോള്‍ ചെറുതായി നടന്നു തുടങ്ങിയിരിക്കുന്നു. ഡോ. ബാലഗോപാല്‍, ഡോ. ഷെറി ഐസക്, ഡോ. സുബ്രഹ്മണ്യന്‍, ഡോ. മായ, പി.ജി. ഡോക്ടര്‍മാര്‍ എന്നിവരാണ് ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button