Latest NewsKeralaNews

ജനരക്ഷാ യാത്രയ്ക്കു കിട്ടിയ പിന്തുണ സംഘടനാതലത്തിൽ പ്രയോജനപ്പെടുത്താൻ കേരള പര്യടനവുമായി കുമ്മനത്തിന്റെ ‘വികാസ യാത്ര’

തിരുവനന്തപുരം: കേരള പര്യടനവുമായി വീണ്ടും ബിജെപി. ഈമാസം 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും വികാസ യാത്ര നടത്താനാണ് പദ്ധതി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. 16ന് തൃശൂരിൽ തുടങ്ങുന്ന പര്യടനം മാർച്ച് 15ന് കോട്ടയത്ത് അവസാനിക്കും. ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം നടത്തുന്നത്.

Read Also: ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പാടിയത് സിപിഎം :കുമ്മനം രാജശേഖരന്‍

കേന്ദ്രം അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ സർക്കാർ പാഴാക്കികളയുകയാണെന്ന് സംസ്ഥാന നേതൃയോഗത്തിൽ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ലോകകേരള സഭ എന്ന പേരിൽ സർക്കാർ നടത്തുന്ന സമ്മേളനം തട്ടിപ്പാണ്. സമ്മേളന മാമാങ്കം നടത്തുന്ന സർക്കാർ കെഎസ്ആർടിസി ജീവനക്കാർക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഈ സർക്കാര്‍ വന്ന ശേഷം 12 കെഎസ്ആർടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button