Latest NewsKeralaNews

എടിഎം തകർത്ത് മോഷണശ്രമം

തേഞ്ഞിപ്പലം: എസ്ബിഐ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കോഹിനൂരിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ എടിഎമ്മും പണം നിക്ഷേപിക്കുന്നതിനുള്ള സിഡിഎമ്മും (കാഷ് ഡിപ്പോസിറ്റ് മെഷീൻ) തകർത്തു. 2,500 രൂപ നഷ്ടപ്പെട്ടു. മാത്രമല്ല എടിഎമ്മിനോടു ചേർന്നു മലയാള മനോരമയുടെ സബ് ഓഫിസ് പ്രവർത്തിച്ചിരുന്ന മുറിയിലും മോഷണശ്രമം നടന്നു. ലാപ്ടോപ്പും സ്കാനറും ഉൾപ്പെടെയുള്ള ഉപകരണങ്ങളുണ്ടായിരുന്നെങ്കിലും മുറിയിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവം നടന്നത് വ്യാഴാഴ്ച അർധരാത്രിയിലാണെന്ന് പൊലീസ് പറഞ്ഞു.

read also: എടിഎം മെഷിന്‍ മൂത്രമൊഴിച്ച്‌ നശിപ്പിച്ച യുവാവ് പിടിയില്‍

2,500 രൂപ നഷ്ടപ്പെട്ടത് എടിഎമ്മിലെ കാഷ് റിജക്ടഡ് അറയിൽനിന്നാണ്. എസ്ബിഐ ചീഫ് മാനേജർ വി.രാജാമണി എടിഎമ്മും സിഡിഎമ്മും തകർക്കപ്പെട്ടതിലൂടെ പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടെന്ന് പറഞ്ഞു. 26,78,400 രൂപ എടിഎമ്മിലും സിഡിഎമ്മിലുമായി ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. സെയ്ഫ് തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം വിഫലമായി. സിഡിഎമ്മിൽ 13,30,600 രൂപയും എടിഎമ്മിൽ 13,47,800 രൂപയാണ് ഉണ്ടായിരുന്നത്. ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ചതിനു ശേഷമാണു മോഷ്ടാക്കൾ എടിഎം കൗണ്ടറിൽ കയറിയതെന്നു പൊലീസ് പറഞ്ഞു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button