ന്യൂഡൽഹി: സാധാരണക്കരുടെ ഏക ആശ്രയമാണ് കോടതി. കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ തങ്ങൾക്ക് ദുഃഖമുണ്ടെന്നും മുൻ ജസ്റ്റീസ് മാരായ കെ.ടി തോമസ്, കെ.ജി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതികരിച്ചു.പ്രശ്ന പരിഹാരത്തിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റീസ് ബാലകൃഷ്ണന്‍ പറഞ്ഞു.
സാധാരണക്കരുടെ ഏക ആശ്രയമാണ് കോടതി. കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ തനിക്കു ദുഃഖമുണ്ട്. പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. കോടതിക്കു മുകളില്‍ ഒരധികാരിയും ഇല്ലാത്തതിനാല്‍ ആര്‍ക്കും ജഡ്ജിമാരെ ഉപദേശിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജസ്റ്റീസ് കെ.ടി തോമസ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.
സുപ്രീം കോടതിക്കുള്ളില്‍ അധികാരത്തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് നല്ലതല്ല. ഇക്കാര്യത്തില്‍ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തന്നെയാണെന്നും കെ.ടി തോമസ് പറഞ്ഞു.കനത്ത പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നടപടിയെന്ന് മുന്‍ എ.ജി സോളി സൊറാബ്ജി പ്രതികരിച്ചു.
Post Your Comments