റിയാദ് : സൗദി അറേബ്യ മാറുകയാണ്. മതാധിഷ്ടിതമായ ഒരു ഭരണ ഘടനയില്‍ നിന്ന് സൗദി പതുക്കെ മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണകാര്യങ്ങളില്‍ ഇടപ്പെട്ടതോടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യമാണ് ലഭിയ്ക്കുന്നത്.
25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗദിയുടെ ഏത് ഭാഗങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഇപ്പോള്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ഇതിനുള്ള ടൂറിസ്റ്റ് വിസ നല്‍കാന്‍ സൗദി ടൂറിസം കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
25 വയസിനു താഴെ മാത്രം പ്രായമുള്ള സ്ത്രീകള്‍ക്ക് ആണ്‍സുഹൃത്തിനെയോ അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നുള്ള ഒരംഗത്തെയോ കൂടെ കൂട്ടാം എന്നും സൗദി ഭരണകൂടം നിഷ്‌കര്‍ഷിക്കുന്നു.
30 ദിവസമാണ് ടൂറിസ്റ്റ് വിസയുടെ കാലാവധി. 2018 ആദ്യ പാദത്തില്‍ തന്നെ സ്ത്രീകള്‍ക്ക് മാത്രമുള്ള ടൂറിസ്റ്റ് വിസ നിലവില്‍ വരും. 2008 നും 2010 നും ഇടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് രാജ്യത്ത് എത്തിയതെന്നും ടൂറിസം അധികൃതര്‍ പറഞ്ഞു.
Post Your Comments