റിയാദ്: ദശാബ്ദങ്ങള്‍ നീണ്ട സിനിമാനിരോധനം പിന്‍വലിച്ചതോടെ വീണ്ടും വെള്ളിത്തിരയുടെ മായികലോകത്തേക്ക് കടക്കാനൊരുങ്ങുകയാണ് സൗദി. ഏപ്രില്‍ 18നാകും സൗദിയിലെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുക. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ബ്ലാക്ക് പാന്ഥറാകും സൗദിയിലെ പ്രേക്ഷകരിലേക്ക് ആദ്യമെത്തുക. സല്‍മാന്‍ രാജാവുമായി ബന്ധപ്പെട്ട സിനിമയാകും പ്രദര്‍ശിപ്പിക്കുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന
റിപ്പോര്‍ട്ട്.
സൗദിയിലെ 15 നഗരങ്ങളിലായി 40ഓളം തിയറ്ററുകളാകും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുക. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ഉദാരവത്ക്കരണ നടപടികളുടെ ഭാഗമായാണ് 35 വര്‍ഷം നീണ്ടുനിന്ന സിനിമാവിലക്ക് നീക്കിയത്.
Post Your Comments