Latest NewsIndiaNews

വനിതാ അഭിഭാഷക ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്

ന്യൂഡല്‍ഹി: വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് നേരിട്ട് എത്തുന്നത് മുതിര്‍ന്ന ആഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ കൊളീജിയം സമിതി ഇന്ദു മല്‍ഹോത്രയെ കൂടാതെ മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം.ജോസഫിനെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. രണ്ട് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്ആറ് ഒഴിവിലേക്കാണ് .

ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശുപാര്‍ശ ചെയ്യപ്പെടുന്നത് രാജ്യത്ത് ആദ്യമായാണ്. സുപ്രീം കോടതിയില്‍ നിലവിലെ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമായിരുന്നു വനിതാ സാന്നിധ്യം. 2014 ഓഗസ്റ്റിലാണ് ഭാനുമതി നിയമിതയായത്. സുപ്രീം കോടതി ജഡ്ജിയാകുന്ന ആറാമത്തെ വനിതയാണ് ജസ്റ്റിസ് ആര്‍.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button