ന്യൂഡല്‍ഹി : അയോധ്യയില്‍ തര്‍ക്കഭൂമിക്ക് സമീപത്തായുള്ള തര്‍ക്കരഹിതമായ 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമ ജന്മഭൂമി ന്യാസ് എന്ന ട്രെസ്റ്റിന് അവകാശപ്പെട്ടതെന്ന് കാണിച്ച് ഭൂമി അവര്‍ക്ക് വിട്ടുനല്‍കാന്‍ അനുമതി തേടിയാണ് കേന്ദ്രം കോടതിയെ സമീപിച്ചത്.
ഈ 67 ഏക്കര്‍ തിരിച്ചുകൊടുത്താല്‍ ആ ഭൂമിയില്‍ രാമക്ഷേത്രത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷ. നിലവില്‍ 313 ഏക്കര്‍ ഭൂമിയുടെ കാര്യത്തിലാണ് തര്‍ക്കം നടക്കുന്നത.് സമീപത്തായുള്ള 67 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ യാതൊരു തര്‍ക്കവും നിലനില്‍ക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ഈ ഭൂമി അതിന്റെ ഉമടസ്ഥര്‍ക്കു വിട്ടുനല്‍കാന്‍ അനുമതി നല്‍കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി ഈ ആവശ്യവും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments