Latest NewsNewsIndia

10 കോടി ആവശ്യപ്പെട്ട് മന്ത്രിക്ക് അധോലോക ഭീഷണി

ബെംഗളൂരു: കർണാടക മന്ത്രി തൻവീർ സേട്ടിനു നേരെ അധോലോക ഭീഷണി. അധോലോക സംഘത്തലവൻ രവി പൂജാരി 10 കോടി രൂപ കൊടുത്തില്ലെങ്കിൽ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കർണാടക മന്ത്രി പരാതി നൽകി. ഭീഷണി നാലുതവണ എസ്എംഎസ് വഴിയും ഒരുതവണ ഫോണിലൂടെയുമാണു ഉണ്ടായത്.

read more: സല്‍മാന്‍ ഖാന് ഗുണ്ടാതലവന്റെ വധഭീഷണി

മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിവരം ധരിപ്പിച്ചതായി സേട്ട് പറഞ്ഞു. അധികസുരക്ഷ മന്ത്രിക്ക് ഏർപ്പെടുത്തി. രവി പൂജാരിയുടെ ഭീഷണി 2015ൽ അന്നത്തെ ഫിഷറീസ് മന്ത്രി കെ.അഭയചന്ദ്ര ജെയിനും ഉണ്ടായിരുന്നു.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button