Latest NewsNewsGulf

പട്ടിണിയിലായ 3000 ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ സമരത്തില്‍

കുവൈറ്റ് : പട്ടിണിയിലായ 3000 ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ സമരത്തില്‍. ഒരു വര്‍ഷമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്നാണ് ഇവർ സമരം നടത്തുന്നത്. ഈ തൊഴിലാളികള്‍ ഖരാഫി നാഷണല്‍ കമ്പനിയില്‍ നിന്നും ശമ്പളം ലഭിക്കാതെ ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുകയാണ്. അതേസമയം, ശമ്പളം നല്‍കാത്തത് ആവശ്യമായ ഫണ്ടില്ലാത്തതിനാലാണെന്നാണ് കമ്പനിയുടെ വാദം.

45 ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഇന്ന് 14 മത് ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ പ്രശ്‌നം പുറത്തെത്തിച്ചത് ഇന്ത്യന്‍ തൊഴിലാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഷാഹിന്‍ സയിദ് എന്ന സാമൂഹ്യ പ്രവര്‍ത്തക തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കുവൈറ്റ് സര്‍ക്കാര്‍ വൈകിയെന്നും ഇന്ത്യന്‍ എംബസി പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ ആന്ധ്രാപ്രദേശ് ,തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വിസാ കാലാവധി അവസാനിച്ച ഇവരുടെ പാസ്‌പോര്‍ട്ട് കമ്പനിയുടെ കൈവശമാണുള്ളതെന്നും അതുകൊണ്ടു തന്നെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നു എന്നതിനാല്‍ ചികിത്സയ്ക്കായി ആശുപത്രികളിലേയ്ക്ക് പോകാന്‍ പോലും ഇവര്‍ക്ക് കഴിയില്ല എന്നതും മറ്റൊരു പ്രശ്‌നമാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button