Latest NewsUSAIndia

ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി ട്രംപ് ഭരണകുടം

വാഷിംഗ്ടണ്‍ : ഇന്ത്യക്കാര്‍ക്ക് ആശ്വാസം നൽകി കൊണ്ട് എച്ച്‌ 1 ബി വിസ നിയമത്തില്‍ ഇളവ് വരുത്തി ട്രംപ് ഭരണകുടം. എച്ച്‌1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരെ തിരിച്ചയ്ക്കില്ലെന്ന് ഭരണകൂടം തീരുമാനിച്ചു.എച്ച്‌ 1 ബി താത്കാലിക വിസാ നിയമം നടപ്പാക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം 7.50 ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി പോകണമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

Read also ;ദമ്പതികൾ ഷെറിൻ മാത്യുസിനെ ദത്തെടുത്തതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ് : ദത്തെടുക്കാൻ സഹായിച്ച യുഎസ് ഏജന്‍സിക്ക് ഇന്ത്യയുടെ വിലക്ക്

തുടർന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കത്തിന് ശ്രമിക്കുന്നില്ലെന്നും അമേരിക്കയില്‍ എച്ച്‌ 1 ബി വിസയില്‍ എത്തിയവരെ അവരുടെ രജ്യങ്ങളിലേയ്ക്ക് തിരികെ അയക്കുന്ന തരത്തിലുള്ള ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്നും യൂ എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്(യു എസ് സി ഐ എസ്) അറിയിച്ചു. ഇതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐ ടി ജീവനക്കാര്‍ നേരിട്ടിരുന്ന ആശങ്കയാണ് മാറികിട്ടിയത്.

Read alsoട്രംപ് ടവറില്‍ തീപിടിത്തം

 

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button