Latest NewsNewsInternational

വിവാഹ സമയത്ത് വധു കുഞ്ഞിന് മുലയൂട്ടിയാല്‍ എന്തായിരിക്കും അവസ്ഥ; എന്നാല്‍ വരന്റെ പ്രതികരണമാണ് എല്ലാവരെയും ഞെട്ടിച്ചത്

ബ്രസീല്‍: വിവാഹ സമയത്ത് വധു കുഞ്ഞിന് മുലയൂട്ടിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആരെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ പലര്‍ക്കും അത് വശ്വസിക്കാന്‍ തന്നെ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അത്തരത്തിലൊരു സംഭവമാണ് ബ്രസീലില്‍ നടന്നത്. സ്വന്തം കുഞ്ഞിന് വിശന്നാല്‍ ആ അമ്മമാര്‍ ആരെയും ശ്രദ്ധിക്കാതെ കുഞ്ഞിന് പാല് കൊടുക്കുന്ന തിരക്കിലേര്‍പ്പെടും.

വിവാഹ ചടങ്ങിനിടെ കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടിക്കൊണ്ട്, മാതൃസ്നേഹത്തിന്റെ മാഹാത്മ്യം ലോകത്തിന് കാണിച്ചു കൊടുത്ത ബ്രസീലുകാരിയായ അമ്മയാണ് ഡാനിയെല്ലി കത്സ്യു. വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയത്. ചെറുചിരിയോടെ വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രങ്ങള്‍ വൈറലായത്. എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button