Latest NewsKeralaNews

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നതില്‍ തീരുമാനം ഇങ്ങനെ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി. നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റിയത്. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്.

Read Also: വാദി പ്രതിയാകുമോ; ദിലീപിന്റെ വിവാഹമോചന ഹർജിയിലുള്ളത് നിർണായകമായ തെളിവുകൾ

കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പോലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹര്‍ജി. കുറ്റപത്രം ചോര്‍ത്തിയതിന് അന്വേഷണ സംഘത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button