KeralaLatest NewsNews

വാദി പ്രതിയാകുമോ; ദിലീപിന്റെ വിവാഹമോചന ഹർജിയിലുള്ളത് നിർണായകമായ തെളിവുകൾ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങൾ തകർക്കുന്ന രീതിയിലുള്ള തെളിവുകൾ ദിലീപിന്റെ വിവാഹമോചന ഹർജിയിലുണ്ടെന്ന് റിപ്പോർട്ട്. മഞ്ജുവുമായുള്ള വിവാഹബന്ധം തകരുന്നതിന് ആക്രമിക്കപ്പെട്ട നടി കാരണമായെന്നും ഇതിന്റെ പക കാരണമാണ് നടിയെ ആക്രമിച്ചതെന്നുമാണ് പോലീസിന്റെ വാദം. എന്നാല്‍ നടിയെ ആക്രമിക്കാന്‍ ആദ്യ ഗൂഢാലോചന നടന്നുവെന്ന് പോലീസ് ആരോപിക്കുന്ന 2013ല്‍ പോലും ദിലീപും മഞ്ജുവും ഒരുമിച്ചാണ് ജീവിച്ചിരുന്നത്.

അന്ന് മഞ്ജുവുമായി ഒന്നിച്ചു ജീവിച്ചിരുന്ന താരത്തിന് ആക്രമിക്കപ്പെട്ട നടിയോട് എന്തിന് പക തോന്നണമെന്നത് പരിഗണിക്കേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ മഞ്ജുവും ദിലീപും നല്‍കിയ ഹര്‍ജിയില്‍ കാവ്യാ മാധവനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. വിവാഹമോചനത്തിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ച് ഹർജിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മഞ്ജുവിന്റെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് ദിലീപ് പ്രത്യേക അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. 2013ന് ശേഷം രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് 2015ലാണ് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞത്. ഇതും അന്വേഷണത്തിൽ പരിഗണിക്കും എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button