ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മകന് കാര്‍ത്തികേയ് സിങ് ചൗഹാന് രാഷ്ട്രീയത്തിലേക്ക്. മുഖ്യമന്ത്രിയേയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും കൗരവര്‍ എന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യ വിമശിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി കാര്‍ത്തികേയ് രംഗത്തെത്തി. എന്റെ അച്ഛനെ മധ്യപ്രദേശില്‍നിന്ന് പുറത്താക്കണമെന്ന് ഒരു എം പി പറഞ്ഞു. അയാള്‍ തന്റെ പിതാവിനെയും മന്ത്രിസഭാംഗങ്ങളെയും കൗരവര്‍ എന്നു വിശേഷിപ്പിച്ചു. തരംതാണ രാഷ്ട്രീയമാണിത്. ജനങ്ങള്‍ ഇതിന് തക്കതായ മറുപടി നല്‍കുമെന്ന് കാര്‍ത്തികേയ് പറഞ്ഞു.
Read Also: ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോലറാസില്‍ ധഖഡ് സമുദായാംഗങ്ങളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയ്. കോണ്‍ഗ്രസ് എം എല്‍ എ റാം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് കോലറാസില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments