ഭോപ്പാല്‍: വയനാട് എം പി രാഹുല്‍ ഗാന്ധി പ്രസ്താവനകളിലൂടെ ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്തുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന് പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹറുവുമാണെന്ന് ചൗഹാന്‍ കൂട്ടിച്ചേർത്തു. ഛത്തീസ് ഗന്ധിലെ ബിജെപി പ്രവര്‍ത്തകരുടെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായി കോണ്‍ഗ്രസിനുള്ള ബന്ധത്തെ കുറിച്ച് സോണിയ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബം ചെയ്ത തെറ്റ് കാരണം ചൈന 43,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈവശപ്പെടുത്തിയെന്നും കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ചൗഹാന്‍ നിശിതമായി വിമര്‍ശിച്ചു.
എന്ത്‌കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പ്രധാനമന്ത്രി പോലും ചൈനയോട് ചേര്‍ന്ന് ഇന്ത്യന്‍ ഭാഗത്ത് ഒരു റോഡ് നിര്‍മ്മിക്കാന്‍ ധൈര്യപ്പെടാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.ചൈന എന്തുകൊണ്ടാണ് ഇപ്പോള്‍ ഭയപ്പെടുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ചു എന്നതാണ് അതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന സൂക്ഷിച്ചോളൂ, നിങ്ങള്‍ക്ക് ഇന്ത്യയെ തൊടാന്‍ കഴിയില്ല, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടുവന്നാല്‍ നശിക്കാവുന്നതേ ഉള്ളൂ ചൈനയെന്നും ചൗഹാന്‍ വ്യക്തമാക്കി. ഇന്ത്യ വളരുന്നത് തുടര്‍ന്നാല്‍ ചെനയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ലോകരാജ്യമായി ഇന്ത്യ മാറുമെന്ന ചിന്തയാണ് ചൈനക്ക് നിരാശയുണ്ടാക്കുന്നതെന്നും ചൗഹാന്‍ പറഞ്ഞു.
1962 ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് ചൈനയ്ക്ക് മനസിലായിട്ടുണ്ടാവുമെന്നും ചൗഹാന്‍ പറഞ്ഞു. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്രമോദിയാണ്. നമ്മുടെ പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞതാണ് ‘നാം ആരെയും പ്രകോപിപ്പിക്കില്ലെന്ന്. എന്നാല്‍ നമ്മെ ആരെങ്കിലും പ്രകോപിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിച്ചിരിക്കും എന്നും’. നമ്മുടെ സൈനികര്‍ ചൈനയെ പാഠം പഠിപ്പിച്ചു. ചൈനീസ് സൈനികര്‍ക്ക് തക്ക മറുപടി കൊടുക്കുകയും ചെയ്തു. മാതൃ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ വീര സൈനികര്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments